Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Consumer Disputes Redressal Commission

Kottayam

ഉ​പ​ക​ര​ണ വി​ത​ര​ണ ക​മ്പ​നി​ക്ക് ശി​ക്ഷ വി​ധി​ച്ചു ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍

കോ​ട്ട​യം: ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ഉ​പ​ക​ര​ണ വി​ത​ര​ണ ക​മ്പ​നി​ക്ക് ശി​ക്ഷ വി​ധി​ച്ചു ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍.

ഉ​പ​ജീ​വ​ന​ത്തി​നാ​യി മു​പ്പ​ത്തി​മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഹൈ​ഡ്രോ​ളി​ക് എ​സ്‌​ക​വേ​റ്റ​ര്‍ വാ​ങ്ങി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് യ​ന്ത്രം പ്ര​വ​ര്‍​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഹൈ​ഡ്രോ​ളി​ക് ത​മ്പ് ന​ല്‍​കാ​തെ പെ​രു​മാ​റി​യ വി​ത​ര​ണ​ക്കാ​രോ​ട് 30 ദി​വ​സ​ത്തി​ന​കം 1,20,000 രൂ​പ വി​ല​യു​ള്ള ത​മ്പ് പി​ടി​പ്പി​ച്ച് ന​ല്‍​കാ​നും ഹ​ര്‍​ജി​ക്കാ​ര്‍​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി അ​മ്പ​തി​നാ​യി​രം രൂ​പ​യും വ്യ​വ​ഹാ​ര ചെ​ല​വാ​യി 5,000 രൂ​പ​യും ന​ല്‍​കാ​നു​മാ​ണ് വി.​എ​സ്. മ​നു​ലാ​ല്‍ പ്ര​സി​ഡ​ന്‍റും ആ​ര്‍. ബി​ന്ദു, കെ.​എം. ആ​ന്‍റോ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വി​ധി​ച്ച​ത്.

എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ നീ​തി തേ​ടി​യെ​ത്തി​യ​ത്. 2024 ഏ​പ്രി​ലി​ലാ​ണ് മു​പ്പ​ത്തി​മൂ​ന്ന​ര ല​ക്ഷം രൂ​പ വി​ല​യു​ള്ള ഹി​റ്റാ​ച്ചി ക​മ്പ​നി​യി​ല്‍ നി​ന്നു വാ​ങ്ങി​യ​ത്. യ​ന്ത്രം പ്ര​വ​ര്‍​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഹൈ​ഡ്രോ​ളി​ക് ത​മ്പ് ആ ​സ​മ​യ​ത്ത് ന​ല്‍​കി​യി​ല്ല.
ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ അ​റി​യി​പ്പ്.

എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​മ്പ് ന​ല്‍​കാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര്‍ വി​ത​ര​ണ ക​മ്പ​നി​ക്കും എ​സ്‌​ക​വേ​റ്റ​ര്‍ നി​ര്‍​മി​ച്ച ക​മ്പ​നി​ക്കു​മെ​തി​രെ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ പ​രാ​തി ഫ​യ​ല്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര്‍​ക്ക് വേ​ണ്ടി അ​ഡ്വ. എം.​എ. റി​ബി​ന്‍​ഷാ ഹാ​ജ​രാ​യി

Latest News

Corehub Up